Friday, June 4, 2010

ഹരിശ്രീ


ഒരു ബ്ലോഗ് അക്കൌണ്ട് തുടങ്ങിയിട്ടു കാലം കുറേ ആയി.......എന്തെങ്കിലും ഒക്കെ ഒന്നു എഴുതണം എന്നൊക്കെ ആഗ്രഹിക്കുന്നു....പക്ഷേ സാധിക്കുന്നില്ല.....ഞാൻ എന്തെഴുതണം എന്നാഗ്രഹിക്കുന്നുവോ,മെറ്റീരിയൽ ഒക്കെ ശരിയായി വരുമ്പോളേക്കും അതു കാര്യമാത്രപ്രസക്തിയില്ലാത്തതാകുന്നു...അതു കൊണ്ടു നാളെ നാളെ നീളെ നീളെ ആയി പോകുന്നു കാര്യങ്ങൾ......
ഇനി ഏതായാലും വച്ചു നീട്ടുന്നില്ല.ഞാൻ ഇവിടെ വന്ന ഉദ്ദേശ്യത്തിൽ നിന്നു തന്നെ തുടങ്ങാം എല്ലാം....
എൻജിനീയറിങ്ങ് സിലബസ്സിൽ ലാൻഗ്വേജ് ഇല്ലാത്തതിന്റെ അനന്തരഫലം ബൂലോഗത്തിലെ പാവം ബ്ലോഗ്ഗേർസിന്റെ മുകളിൽ വന്നു പതിച്ചിരിക്കുന്നു....ഹാഹാ....
4 വർഷം കഴിയുമ്പോൾ ശരിയാംവണ്ണം മലയാളഭാഷ എങ്കിലും ഉപയോഗിക്കാൻ കഴിയുമോ എന്നൊരു ഭയം...എങ്കിൽ ശരി ബ്ലോഗാൻ തുടങ്ങാം എന്നങ്ങു കരുതി....ഇതൊക്കെ ആരു വായിക്കാൻ....വീട്ടിൽ ഡയറിയിൽ കുത്തിക്കുറിച്ചു വയ്ക്കുന്നതിനേക്കാൾ സേഫ്....
എന്നു കരുതി ഞാൻ മലയാളത്തിൽ മാത്രമേ എഴുതൂ എന്നു കരുതണ്ടാ....ഇംഗ്ലീഷ്,ഹിന്ദി,തമിഴ്,സംസ്കൃതം,ഫ്രഞ്ച് എന്നു കരുതി ഏതു ഭാഷയിലും എന്റെ പോസ്റ്റ്സ് പ്രതീക്ഷിക്കാം..ഒരു ഭാഷയെയും വെറുതെ വിടില്ലാ എന്നു സാരം....ആദ്യ പതിപ്പ് മലയാളത്തിൽ ആയിക്കോട്ടെ എന്നു കരുതി....മാതൃഭാഷയെ ജീവനായി കാണുന്ന പ്രവീണിനോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്......
എന്തേയ്..?? ബോറടിക്കാൻ തുടങ്ങിയോ...??
ഇതു വെറും തുടക്കം മാത്രമല്ലേ മാഷേ...!!!

1 comment:

  1. ഫ്രെഞ്ചിലോ സംസ്കൃതത്തിലോ എഴുതിയാല്‍ കമ്മന്റില്‍ നല്ല തെറിയെഴുതും. പറഞ്ഞേക്കാം. പിന്നെ മലയാളത്തില്‍ ബ്ലോഗെഴുതുക എന്നത് വളരേ നല്ല ഒരു കാര്യമാണ്. ഒന്നുമില്ലേലും മനസ്സില്‍ മലയാളം മരിക്കാതിരിക്കുകയെങ്കിലും ചെയ്യുമല്ലോ. എനിക്കു പ്രചോദനമായത് റസിമാന്റെ ഉപ്പുമാങ്ങയാണ്

    ReplyDelete